സഞ്ജു ഹീറോയാടാ ഹീറോ! സെമിയിലും മലയാളി താരത്തിന്റെ ബാറ്റിംഗ് വെടിക്കെട്ട്, ഇന്ത്യക്ക് കൂറ്റൻ സ്കോർ

ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടി. മലയാളി താരം സഞ്ജു സാംസന്റെ (89) തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.  

പതിവുപോലെ സഞ്ജു സാംസൺ ടീം ഇന്ത്യക്ക് മികച്ച തുടക്കം നൽകി. സ്റ്റാർ പേസറായ ജോഫ്ര അർച്ചറിനെ സഞ്ജു കടന്നാക്രമിച്ചതോടെ ഇംഗ്ലണ്ട് ബൗളർമാർ സമ്മർദത്തിലായി. അഭിഷേക് ശർമ്മ ർ (9)വീണ്ടും നിരാശപ്പെടുത്തിയപ്പോൾ ഇഷാൻ കിഷൻ 39 റൺസുമായി സഞ്ജുവിന് ഉറച്ച പിന്തുണ നൽകി.
42 പണ്ടുകൾ നേരിട്ട സഞ്ജു 8 ബൗണ്ടറികളും 7 സിക്സറുകളും സഹിതം 89 റൺസ് നേടി. 25 പന്തിൽ 43 റൺസ് നേടിയ ശിവം ദുബയുടെ ഇന്നിങ്‌സും 7 പന്തിൽ 21 റൺസ് നേടിയ തിലക് വർമ്മയുടെ പ്രകടനവും നിർണായകമായി.