2026 മാർച്ച് 8-ന് വൈകുന്നേരം 5 മണിക്ക് പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്ര സന്നിധിയിൽ വെച്ച് ഈ വർഷത്തെ ഗജമേള നടക്കും. കിഴൂട്ട് വിശ്വനാഥൻ തിടമ്പേറ്റുന്ന ഈ ഗജമേളയിൽ തൃക്കടവൂർ ശിവരാജു, ചിറക്കര ശ്രീറാം, ഉഷശ്രീ ശങ്കരൻകുട്ടി തുടങ്ങി 17 പ്രമുഖ ഗജവീരന്മാരാണ് ഇത്തവണ അണിനിരക്കുന്നത്.
കേരളത്തിന്റെ ഉത്സവ പാരമ്പര്യത്തെ വിളിച്ചോതുന്ന ഈ ഗജമേള എല്ലാ ആനപ്രേമികൾക്കും മറക്കാനാവാത്ത ഒരു കാഴ്ചാനുഭവമായിരിക്കും എന്നതിൽ സംശയമില്ല. #kodimoottilgajamela