ടി20 ലോകകപ്പിന്റെ ഒന്നാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ഫൈനലില്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 43 പന്തുകള്‍ ബാക്കിനില്‍ക്കേ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടന്നു. 33 പന്തില്‍ 100 റണ്‍സ് അടിച്ച ഫിന്‍ അല്ലെന്റെ പ്രകടനമാണ് ന്യൂസിലന്‍ഡിന് അനായാസ വിജയം നേടി കൊടുത്തത്. എട്ടു സിക്സിന്റെ അകമ്പടിയോടെയാണ് അല്ലെന്റെ വെടിക്കെട്ട് പ്രകടനം. 58 റണ്‍സുമായി ഓപ്പണര്‍ ടിം സീ- ഫെര്‍ട്ട് മികച്ച പിന്തുണ നല്‍കി. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെയാണ് ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചത്. ഇത് വിജയത്തില്‍ നിര്‍ണായകമായി.
#newzealand #southafrica #T20WorldCup