മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു വി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു വി സൂചിക ഉയർന്നതായിരിക്കും.
പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ ഈ സാഹചര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്. ചർമ്മരോഗങ്ങളോ നേത്രരോഗങ്ങളോ ഉള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും വെയിലത്തിറങ്ങുമ്പോൾ കുട, തൊപ്പി, ഗുണനിലവാരമുള്ള സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കണം.
ശരീരം മുഴുവൻ മറയ്ക്കുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് സൂര്യതാപത്തിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകും. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും യാത്രയ്ക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കാനും ശ്രദ്ധിക്കണം.
