മെമ്മറിയിൽ URF ലോക റെക്കോർഡ് നേടി മൂന്നാം ക്ലാസുകാരൻ

ആറ്റിങ്ങൽ 
ആലംകോട്.
2022 ലെ ഏഷ്യയിലെ പ്രതിദിന കോവിഡ് ഡേറ്റ ഓർമ്മയിൽ സൂക്ഷിച്ചു കൊണ്ട് മൂന്നാം ക്ലാസുകാരനായ ബ്രെയ്ൻ ഹാക്കർ മുഹമ്മദ് യാസിൻ URF ലോക റെക്കോർഡ് സ്വന്തമാക്കി. 2022 ലെ ഏത് തീയതി ചോദിച്ചാലും അന്നത്തെ ദിവസം, കോവിഡ് ബാധിച്ചവരുടെ എണ്ണം , മരണപ്പെട്ടവരുടെ എണ്ണം എന്നിവ നിമിഷ നേരം കൊണ്ടാണ് മുഹമ്മദ് യാസിൻ പറയുന്നത്. മൂന്ന് വർഷമായി മെമ്മറിയിൽ ഗിന്നസ് വേൾഡ് റെക്കോർ ഡ് ജേതാവും, മെമ്മറി ട്രെയ്നറുമായ ശാന്തി സത്യൻ അനിത് സൂര്യയുടെ പരിശീലനത്തിലുള്ള ബ്രെയ്ൻഹാക്കർ മുഹമ്മദ് യാസിൻ ജമീറുദീൻ. പീരിയോഡിക് ടേബിൾ, കൺട്രി & ക്യാപിറ്റൽ തുടങ്ങി നിരവധി വിവരങ്ങൾ ഈ ചെറുപ്രായത്തിലേ ഓർമ്മയിൽ സൂക്ഷിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 3 - ന് തൃക്കണ്ണാപുരം SMUPS -ൽ വിറ്റ്നസിൻ്റെയും വിദ്യാർത്ഥികളുടെയും മുന്നിലായിരുന്നു റെക്കോർഡ് പ്രകടനം. ആലംകോട് ഫാത്തിമവില്ലയിൽ ജമീർ, സോണിജമീർ ദമ്പതികളുടെ മകനും, ഗവണ്മെന്റ് എൽ പി സ്കൂൾ മേവർക്കലിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് മുഹമ്മദ്‌ യാസീൻ. ഫാത്തിമ ജമീർ സഹോദരിയാണ്.