RSP ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാണികൾക്ക് കൗതുകം ഉണർത്തി പുതു യുഗയാത്ര വിളംബരം....

  ആറ്റിങ്ങൽ:-RSP ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് V.. D സതീശൻ നയിക്കുന്ന പുതു യുഗ യാത്രയുടെ പ്രചരണാർത്ഥം ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡിന് മുന്നിൽ RSP മണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ.50 അടി നീളമുള്ള കൂറ്റൻ ക്യാൻവാസിൽ പിണറായി സർക്കാരിന്റെ പത്തു വർഷം ജനങ്ങൾ അനുഭവിച്ച യാതനയുടെ നേർക്കാഴ്ചകൾ രാഷ്ട്രീയ വിഷയമാക്കി ലൈവായി ചിത്രങ്ങൾ വരച്ചും ക്യാപ്ഷനുകൾ എഴുതിയും പുതിയ ഒരു പ്രചരണത്തിന് തുടക്കം കുറിച്ചു . മാർച്ച് നാലാം തീയതി ആറ്റിങ്ങൽ മാമത്ത് എത്തും. ഫെബ്രുവരി 25 തീയതി രാവിലെ 9 മണിക്ക് പ്രസ്തുത പരിപാടി അഡ്വക്കേറ്റ്. എ. ശ്രീധരൻ അധ്യക്ഷത വഹിച്ചു RSP സംസ്ഥാന കമ്മിറ്റി അംഗം സഖാവ് നന്ദിയോട്. j. ബാബു ഉദ്ഘാടനം ചെയ്തു അസീം പുളിമാത്ത് , എച്ച്.ബഷീർ, ഗോപി, ഷാജി, തുടങ്ങി അനവധി യുഡിഎഫ് നേതാക്കൾ പങ്കെടുത്തു പ്രസ്തുത പരിപാടി വൈകുന്നേരം 6 മണി വരെ തുടർന്നു വഴിയാത്രക്കാർക്കും. മറ്റു രാഷ്ട്രീയ പാർട്ടിക്കാർക്കും. ചിത്രം രചന ഏറെ കൗതുക ഉണർത്തി......