ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൊട്ടിയം പോലീസ് പിടികൂടി. നെടുമ്പന ബീവി മൻസിൽ ഉബൈദ്, കണ്ണനല്ലൂർ മുട്ടക്കാവ് തെക്കേ ചരുവിള വീട്ടിൽ ഹാഷിം എന്നിവരെയാണ് പിടികൂടിയത് .
കഴിഞ്ഞ ദിവസം കണ്ണനല്ലൂരിൽ കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ കുളപ്പാടം സ്വദേശി അബ്ദുൽ റസാക്കിനെയാണ് നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുവന്നത്. ഡോക്ടർ ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി. പരിശോധനയിൽ കാലിനു പൊട്ടലേറ്റതായി കണ്ടെത്തി .
അതിനിടെ യുവാവിന്റെ പിതാവും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തി. പിതാവ് ഡോക്ടറോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചികിത്സ വൈകി എന്ന് ആരോപിച്ച് മുഖത്ത് ഫോൺ ഉപയോഗിച്ച് അടിക്കുകയും ആയിരുന്നു. യുവാവിന്റെ സുഹൃത്തുക്കൾ അത്യാത വിഭാഗത്തിലേക്ക് തള്ളിക്കേറാൻ ശ്രമിച്ചത് സുരക്ഷാ ജീവനക്കാരൻ ആയ ജ്യോതിബാബു തടഞ്ഞതോടെ വലിയ സംഘർഷം ഉണ്ടായി. ജ്യോതി ബാബുവിനെ മർദ്ദിക്കുന്നത് കണ്ടെത്തിയ മറ്റു സുരക്ഷാ ജീവനക്കാരെയും ഇവർ ആക്രമിച്ചു. പരിക്കേറ്റ അബ്ദുൽ റസാഖിനെ പിതാവും മറ്റുള്ളവരും ചേർന്ന് ഇവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
തുടർന്ന് കൊട്ടിയം പോലീസ് സ്ഥലത്തെത്തി ആക്രമണം അഴിച്ചുവിട്ട രണ്ടു പ്രതികളെയും പിടികൂടുകയായിരുന്നു . തുടർന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
