സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീതരാജൻ എന്ന എസ് പി വെങ്കിടേഷ് അന്തരിച്ചു 1985ല്‍ ജനകീയകോടതി എന്ന സിനിമയിലൂടെയായിരുന്നു. രാജാവിന്റെ മകന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെയായിരുന്നു എസ്. പി. വെങ്കടേഷിന്റെ പേര് ശ്രദ്ധ നേടിയത്. മോഹന്‍ലാല്‍ എന്ന നടന് അഭിനയലോകത്തിന്റെ ഉന്നതതലങ്ങളിലേക്കുള്ള വാതായനം തുറന്നുനല്‍കിയ സിനിമയായിരുന്നു രാജാവിന്റെ മകന്‍. സിനിമയോടൊപ്പം സിനിമയുടെ പാശ്ചാത്തലസംഗീതവും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പുറത്തിറങ്ങിയ പല ഹിറ്റ് സിനിമകള്‍ക്കും പശ്ചാത്തലസംഗീതവും ഗാനങ്ങളുമൊരുക്കി സൂപ്പര്‍ഹിറ്റ് സംഗീതസംവിധായകന്‍ എന്ന പേരും എസ്.പി. വെങ്കടേഷ് സ്വന്തമാക്കി. രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ തുടങ്ങിയ തമ്പി കണ്ണന്താനം-എസ്.പി. വെങ്കടേഷ് കൂട്ടുകെട്ട് പിന്നീട് പല സിനിമകളിലും ആവര്‍ത്തിച്ചു, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടര്‍ക്കഥ...പട്ടിക നീളുന്നു. 

ദൗത്യം, ധ്രുവം, മഹായാനം, കൗരവര്‍, ജോണിവാക്കര്‍...തീരുന്നില്ല എസ്.പി. വെങ്കടേഷിന്റെ സംഗീതപ്രാഗത്ഭ്യം. തമിഴ്, കന്നട, ബംഗാളി, ഹിന്ദി സിനിമകളിലും പ്രവര്‍ത്തിച്ച അദ്ദേഹം 1999 ല്‍ ഇതു മുടിവിതില്ലൈ എന്ന തമിഴ് സിനിമയ്ക്ക് വേണ്ടി ഒന്‍പത് ഗാനങ്ങളാണ് ഒറ്റ ദിവസം ചിട്ടപ്പെടുത്തിയത്. ഇപ്പോള്‍ സിനിമയില്‍ ഏറെ സജീവമല്ലെങ്കിലും അദ്ദേഹത്തിന്റെ സംഗീതത്തെ ഇന്നും നെഞ്ചോട് ചേര്‍ക്കുന്ന നിരവധി സംഗീതപ്രേമികളുണ്ട്. അദ്ദേഹത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ ഏറെ അഭിനന്ദം നേടിയിട്ടുണ്ട്. മടുപ്പിക്കാത്ത സംഗീതസൃഷ്ടികളാണ് എസ്.പി. വെങ്കടേഷിന്റേത്, അതു കൊണ്ട് തന്നെയാണ് അതിന് പുതുമ ചോരാത്തതും. 1993 ല്‍ പൈതൃകം, ജനം എന്നീ സിനിമകളിലെ സംഗീതസംവിധാനത്തിന് കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എസ്. പി. വെങ്കടേഷിന് ലഭിച്ചു.