കൊട്ടിയം ഹോളിക്രോസ്സ് സംഭവം : പുതിയ വഴിത്തിരിവിലേക്ക്. പ്രതിഭാഗം വക്കീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് ചർച്ച ആകുന്നു.

കൊല്ലം : കുളപ്പാടം തൈക്കാവ് ജംഗ്ഷനിൽ വെച്ച് ആക്‌സിഡന്റിൽ പരിക്കേറ്റ തൈക്കാവുമുക്ക് സ്വദേശി അബ്ദുൽ റസാഖിനെയും കൊണ്ട് കൊട്ടിയം ഹോളി ക്രോസ്സ് ഹോസ്പിറ്റലിൽ പോയ റസാഖിന്റെ പിതാവിനെതിരെയും, സുഹൃത്തുകളായ ഉബൈദ്, ഹാഷിം എന്നിവർക്കെതിരെ ഇന്നലെ BNS സെക്ഷൻ 333,296(b),118(1),3(5) Kerala Healthcare Service Persons and Healthcare service institution (prevention of violence and damage to property ) Act 2012(Amendment 2023) സെക്ഷൻ 3,4(1) പ്രകാരം കൊട്ടിയം പോലീസ് സ്റ്റേഷൻ ക്രൈം 145/2026 കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. 

ഇവരെ റിമാൻഡ് ചെയ്തതായി ഇന്ന് വാർത്ത മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു.എന്നാൽ അതിന്റെ യാഥാർഥ്യം പൊതുമധ്യത്തിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ഈ ഫേസ്ബുക്ക്‌ പോസ്റ്റ്‌. ഈ കേസിലെ 2,3 പ്രതികളായ ഹാഷിമിനും, ഉബൈദ്നും വേണ്ടി കോടതിയിൽ ഹാജരായ അഡ്വക്കേറ്റ് എന്ന നിലയിൽ പറയുന്നു. ഇരുവർക്കും കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് 2 കോടതി ഇന്ന് അറസ്റ്റ് ചെയ്തു ഹാജരാക്കിയ സമയം തന്നെ ഞങ്ങളുടെ വാദം ശെരിയാണെന്നു കണ്ടെത്തി ജാമ്യം അനുവദിച്ചു. 

ഇനിയാണ് യഥാർത്ഥ കഥയിലേക്ക് വരുന്നത് ഇന്നലെ ആക്‌സിഡന്റിൽ നല്ല രീതിയിൽ പരിക്കേറ്റ റസാക്കിന്‌ പ്രാഥമിക ചികിത്സ നൽകുന്നതിൽ പരാജയപ്പെട്ട ഹോളി ക്രോസ്സ് ഹോസ്പിറ്റൽ അധികൃതർ അവരുടെ വീഴ്ച മറച്ചു വെക്കാൻ ആണ് ഇത്തരത്തിൽ ഒരു കേസ് കെട്ടി ചമ്മച്ചിട്ടുള്ളത്. ഇന്നലെ ഇവരെ അറസ്റ്റ് ചെയ്തില്ലായിരുന്നെന്ക്കിൽ ആ വാർത്തകൾ ആയിരിക്കും ഒരുപക്ഷെ ഇന്ന് ദൃശ്യമാധ്യമങ്ങളിൽ നമ്മൾക്ക് കാണാൻ സാധിക്കുക. അത് തന്ത്ര പൂർവ്വം മറക്കാനുള്ള ഹോസ്പിറ്റൽ മാനേജ്മെന്റ് അധികൃതരുടെ നീക്കങ്ങൾ ഇന്ന് കോടതിക്ക്‌ പോലും ബോധ്യപ്പെട്ടിട്ടുള്ളതാണ്. 

വരും ദിവസങ്ങളിൽ തെളിവുകൾ നിരത്തി ഈ നടപടിക്കെതിരെ പോരാടും. ഇന്ന് റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചെന്ന് വാർത്ത മാധ്യമങ്ങൾ പ്രചരിപ്പിച്ച ഹാഷിമിനും, ഉബൈദ്നും ഒപ്പം ജാമ്യം കിട്ടിയതിനു ശേഷം എടുത്ത ഫോട്ടോ. വരും ദിവസങ്ങളിൽ എല്ലാ നാടകങ്ങളും പൊളിക്കുക തന്നെ ചെയ്യും.