ഡേറ്റ സയൻസിൽ ബിരുദാനന്തര ബിരുദത്തിനായി 2022ലാണ് വിഷ്‌ണു കൊവെൻട്രിയിലെത്തിയത്. കോഴ്‌സ് പാസായതിനുശേഷം പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ ലണ്ടനിൽ തുടരുകയായിരുന്നു.വാരാന്ത്യത്തിൽ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണു മടങ്ങുന്നതിനായി ടാക്സി കാത്തുനിന്നതായും പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നുമായിരുന്നു ബന്ധുക്കൾ പറഞ്ഞത്. ഏറെ നേരം കാത്തിട്ടും തിരികെ എത്താതിരുന്നതോടെ കുടുംബവും സുഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകായിരുന്നു. പിന്നാലെ അന്വേഷണം പുരോഗമിക്കവേയാണ് മരണവിവരം പുറത്തുവന്നത്.
