വർക്കലയിൽ അമിതവേഗതയിലെത്തിയ കാർ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു.ഓട്ടോറിക്ഷ റോഡിൽ തലകീഴായി മറിഞ്ഞു.​ യാത്രക്കാർക്ക് പരിക്ക്

വർക്കലയിൽ അമിതവേഗതയിലെത്തിയ
 കാർ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു. വർക്കല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് വൈകുന്നേരം ആറുമണിയോടെ യായിരുന്നു സംഭവം. 

അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിൽ തലകീഴായി മറിഞ്ഞു.
​
ഓട്ടോറിക്ഷ ഡ്രൈവർ പുത്തൻചന്ത സ്വദേശി ബാബുവിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്

​താലൂക്ക് ആശുപത്രിക്ക് മുന്നിലൂടെ അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മറിഞ്ഞുകിടന്ന ഓട്ടോറിക്ഷ ഉടൻ തന്നെ സമീപത്തെ കടക്കാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് നിവർത്തിവച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
​
​അപകടത്തിന് ശേഷം നിർത്താതെ പോയ കാർ സമീപത്തുണ്ടായിരുന്ന ഒരു ആംബുലൻസിലും ഇടിച്ചു. ആംബുലൻസിന്റെ മുൻവശം ഇടിയുടെ ആഘാതത്തിൽ തകർന്നിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

 അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതിനാൽ വാഹനത്തിനായി തിരച്ചിൽ തുടരുകയാണ്.
​ 
​സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഒളിവിൽ പോയ കാറിനായി തിരച്ചിൽ ഊർജ്ജിതമാക്കി. ആംബുലൻസ് ഡ്രൈവർമാരും ഓട്ടോറിക്ഷ ഡ്രൈവറും പോലീസിൽ പരാതി നൽകി.