ആരോഗ്യനില മെച്ചപ്പെട്ടു; അടിയന്തര ശസ്ത്രക്രിയ വേണ്ട; മന്ത്രി ഐസിയുവില്‍ തുടരും...

കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ കഴുത്തിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കടുത്ത വേദനയ്ക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ് വേദനയ്ക്ക് കാരണം.യാത്ര അനുവദിക്കാൻ ആകാത്തത് കൊണ്ട് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി..