ആറ്റിങ്ങൽ.. ആലംകോട് ഗവ. എൽ പി എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മർയം സൈറ ഈ അധ്യയനവർഷത്തിൽ ജൂൺ 3 മുതൽ ജനുവരി 26 വരെ എഴുതിയ 236 ദിവസങ്ങളിലെ ഡയറി കുറിപ്പുകൾ ഉൾക്കൊള്ളുന്ന *മർയൂസിന്റെ ഡയറി കുറിപ്പുകൾ’* എന്ന പുസ്തകം ഇന്ന് (06-02-2026) രാവിലെ 8.30-ന് *പൊതു വിദ്യാഭ്യാസ വകുപ്പ്* *മന്ത്രി ശ്രീ. ശിവൻകുട്ടി* പ്രകാശനം ചെയ്തു.
ആലംകോട് ഗവ എൽ പി എസിലെ അധ്യാപിക ഷംന ടീച്ചറിന്റെയും ഡെപ്യൂട്ടി തഹസിൽദാർ സുൽഫിക്കറിന്റെയും മകളാണ് മറിയം സൈറ.പ്രകാശന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റീജ ടീച്ചർ,BPC വിനു (ആറ്റിങ്ങൽ BRC ) സ്കൂൾ വികസന സമിതി കൺവീനർ നസീർ എ എം, നിജാസ് ആലംകോട്, നഹാസ് പള്ളിമുക്ക്, വഹാബ് മാളികവീട് എന്നിവർ പങ്കെടുത്തു.
ചെറിയ ലോകത്തിലെ സന്തോഷങ്ങൾ, സ്വപ്നങ്ങൾ, വിജയങ്ങളും പരാജയങ്ങളും, കൂട്ടുകാരുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും, കുടുംബ അനുഭവങ്ങൾ, പ്രകൃതിയുടെ സൗന്ദര്യം എന്നിവയെ സ്വന്തം ഭാവനയോടും ജീവിതപരിസരങ്ങളിലെ കാഴ്ചകളോടും ചേർത്ത് ലളിതവും സുന്ദരവുമായ വാക്കുകളിൽ എഴുതിയ ഈ ഡയറി കുറിപ്പുകൾ വായനയുടെയും എഴുത്തിന്റെയും കരുത്ത് തെളിയിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ ഉണർവിന്റെ ഫലമാണ് ഈ നവ സംരംഭങ്ങൾ.
