ഓൺലൈൻ ഗെയിമിലെ അപകടകരമായ ടാസ്‌കുകൾ പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെ സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി.

"സോറി പപ്പ, ഞങ്ങളോട് ക്ഷമിക്കണം".. സഹോദരിമാർ മൂവരും എപ്പോഴും ഒരുമിച്ചായിരുന്നു. കുളിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, സ്കൂളിൽ പോകുന്നതും ഉറങ്ങുന്നതും. മരണത്തിലും അവർ കൈകൾ കോർത്തുപിടിച്ചു...

ഗാസിയാബാദ്: ഓൺലൈൻ ഗെയിമിലെ അപകടകരമായ ടാസ്‌കുകൾ പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെ സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഭാരത് സിറ്റിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വിഷിക (16), പ്രാചി (14), പഖി (12) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു ദുരന്തം..

സഹോദരിമാർ മൂവരും എപ്പോഴും ഒരുമിച്ചായിരുന്നു. കുളിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും സ്കൂളിൽ പോകുന്നതും ഉറങ്ങുന്നതും ഉൾപ്പെടെ ദൈനംദിനകാര്യങ്ങളെല്ലാം ഒരുമിച്ചാണ് ഇവർ ചെയ്‌തിരുന്നത്. കോവിഡ് കാലത്ത് വീടിനുള്ളിൽ ഒതുങ്ങിക്കൂടിയപ്പോഴാണ് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായത്. 'കൊറിയൻ ലവ് ഗെയിം' പോലുള്ള ടാസ്‌ക് അധിഷ്ഠിത ഗെയിമുകളിലായിരുന്നു ഇവർ സജീവമായിരുന്നത്. ഗെയിമിലെ ടാസ്‌കുകളെക്കുറിച്ചോ, അതിലെ അപകടങ്ങളെക്കുറിച്ചോ തനിക്ക് അറിവില്ലായിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തി. കുട്ടികൾ എപ്പോഴും കൊറിയയിലേക്ക് പോകണമെന്ന് വാശി പിടിക്കാറുണ്ടായിരുന്നു.

പുലർച്ചെ വെള്ളം കുടിക്കാനാണെന്ന് പറഞ്ഞ് എഴുന്നേറ്റ കുട്ടികൾ ബാൽക്കണിയിൽ കടന്ന് വാതിൽ ഉള്ളിൽ നിന്ന് പൂട്ടി താഴേക്ക് ചാടുകയായിരുന്നു. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് തങ്ങളുടെ മൊബൈൽ ഫോണുകൾ കുട്ടികൾ മുറിക്ക് പുറത്തേക്ക് എറിഞ്ഞു. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഫോണുകളിൽ നിന്ന് ഗെയിം ടാസ്‌കുകളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചത്..

കുട്ടികൾക്കിടയിൽ ഉണ്ടായ സ്വഭാവമാറ്റങ്ങൾ മാതാപിതാക്കൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല. മക്കളിലൊരാളായ പ്രാചി താനാണ് 'ബോസ്' എന്നും മറ്റു രണ്ടുപേരും തന്നെ പിന്തുടരുകയാണെന്നും പറഞ്ഞിരുന്നു. ഇത് കുട്ടികൾക്കിടയിലെ വെറും തമാശയായാണ് വീട്ടുകാർ കരുതിയത്.

'സോറി പപ്പ, ഐ ആം റിയലി സോറി' എന്ന് എഴുതിയ കുറിപ്പും കരയുന്ന ഇമോജിയും കുട്ടികളുടെ മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്..

ഇതുപോലുള്ള സംഭവങ്ങ ഒരുപാട് ഉണ്ട് 
സ്കൂൾ തലങ്ങളിലും, രഷിതാക്കളും കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണം 

കുട്ടികളിൽ ബോധവൽക്കരണ ക്ലാസുകൾ ആഴ്ചയിൽ ഒരു ഇടവേളയിൽ എടുക്കണം
പോലീസ് അധികാരികളും സ്കൂളുകളിൽ പോയി കുട്ടികൾക്ക് ക്ലാസുകൾ എടുക്കണം....

Quite embarrassing. Cyber laws should be more productive and ban such types of games applications. Let children attract outside games like sports that can get more crowns for our country.