ഇന്നലെ രാത്രിയാണ് ട്രിവാൻഡ്രം ക്ലബ്ബിന് സമീപമുണ്ടായ അപകടത്തിൽ ഇരുചക്ര വാഹനയാത്രക്കാരായ നിവേദിത് കൃഷ്ണ,സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിന് ശേഷം മണിയൻപിള്ള രാജുവിന്റെ വാഹനം നിർത്താതെ പോയെന്നാണ് പരാതി. അപകടത്തിന് പിന്നാലെ റോഡിൽ നിന്ന് തെറിച്ചുവീണ യുവാക്കളുടെ കാലിനും കഴുത്തിനുമടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
