പാരിപ്പള്ളി:ഉത്സവത്തിരക്കിനിടയിൽ ഓട്ടോറിക്ഷ മാറ്റിയിടാൻ പറഞ്ഞതിനുള്ള വാക്കു തർക്കത്തെ തുടർന്ന് ആക്രമണം; പ്രതി അറസ്റ്റിൽ.

വാക്കു തർക്കത്തെ തുടർന്ന് ആക്രമണം; പ്രതി അറസ്റ്റിൽ.
പാരിപ്പള്ളി:ഉത്സവത്തിരക്കിനിടയിൽ നിന്നും ഓട്ടോറിക്ഷ മാറ്റിയിടാൻ പറഞ്ഞതിനുള്ള വിരോധം നിമിത്തം 48-കാരനെ ആക്രമിച്ച പ്രതി പോലീസ് പിടിയിലായി. പാരിപ്പള്ളി, പാമ്പുറം, കോലായിൽ വീട്ടിൽ അനിൽകുമാർ മകൻ അജീഷ് (28) എന്നയാളാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. പാരിപ്പള്ളി കരിമ്പാലൂർ സ്വദേശിയായ പ്രദീപിനെയാണ് ഇയാൾ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.27.01.2026 ചൊവ്വാഴ്ച രാത്രി 11 മണിയോടെ പാമ്പുറം ജംഗ്ഷനിലൂടെ കാറിൽ വന്ന പ്രദീപ് അജീഷിനോട് ഓട്ടോറിക്ഷ റോഡിൽ നിന്നും വശത്തേക്ക് മാറ്റിയിടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അജീഷ് കല്ലുകൊണ്ട് പ്രദീപിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രദീപിന് തലയ്ക്ക് മുറിവുകൾ ഉണ്ടാവുകയും ചെയ്തു. പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തിയ പോലീസ് സംഘം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനുമുമ്പും ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. നിലവിൽ ഇയാളുടെ പേരിൽ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ R.H.S ഉണ്ട്. പാരിപ്പള്ളി ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിരഞ്ജന.എം.ലാൽ അജയ്.പി.എസ,് രമേഷ് എ.എസ്.ഐ ആയ മനോജ്‌നാഥ് സി.പി.ഓ മാരായ രഞ്ജിത്ത്, സജീർ, അരുൺ, അഖിൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് .