കഴിഞ്ഞ ദിവസമാണ് കേരളത്തെ അമ്പരപ്പിച്ച ഈ സംഭവം നടന്നത്. സ്‌കൂളിലെ എച്ച്.എം ആയ സിന്ധു ടീച്ചർ ചുരിദാർ ധരിച്ച് എത്തിയതായിരുന്നു സെക്യൂരിറ്റിയെ ചൊടിപ്പിച്ചത്. അധ്യാപികയെ ഗേറ്റിൽ തടഞ്ഞുവെക്കുകയും സ്‌കൂളിലേക്ക് പ്രവേശിപ്പിക്കാൻ വിസമ്മതിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ അധ്യാപികയെ അപമാനിച്ച സംഭവത്തിൽ മാനേജ്‌മെന്റിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഈ സംഭവത്തിന് പിന്നാലെ ഉയരുന്നത്. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് സെക്യൂരിറ്റി ജീവനക്കാരനെതിരെ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചിരിക്കുന്നത്.
