നിയമത്തിന്റെ വലയിൽ ഒടുവിൽ മുരാരിയും കുടുങ്ങി. 16 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുരാരിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കനത്ത പോലീസ് സുരക്ഷയിൽ കൊട്ടാരക്കര സബ് ജയിലിലേക്കാണ് പ്രതിയെ എത്തിച്ചിരിക്കുന്നത്.
കൈക്ക് പരിക്കേറ്റ നിലയിൽ സ്ലിംഗ് ധരിച്ചാണ് മുരാരി പോലീസിനൊപ്പം കോടതിയിൽ എത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതി റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചതോടെ, പോലീസ് വാഹനത്തിൽ പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയി.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നുമാണ് സൂചന. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ ദൃശ്യങ്ങൾ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
