കൊല്ലം: ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് കേസുകളിലും ജാമ്യം നേടി ജയിലിന് പുറത്തേക്ക്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ് ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചത്. അതേസമയം, ജയിലിന് പുറത്തിറങ്ങുന്ന പോറ്റിയ്ക്ക് ഇഡി ഉടൻ സമൻസ് നൽകുമെന്നാണ് വിവരം. കുറ്റപത്രം നൽകാൻ എസ്ഐടി വൈകിയതിന്‍റെ അനുകൂല്യത്തിലാണ് മുരാരി ബാബുവിനും ശ്രീകുമാറിനും സുധീഷിനും പിന്നാലെ ഒന്നാം പ്രതി പോറ്റിയ്ക്കും സ്വാഭാവിക ജാമ്യം ലഭിക്കുന്നത്.
