ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രവീണിന്റെ അമ്മ അന്തരിച്ചത്. അമ്മയുടെ വേർപാടിന്റെ ദുഃഖം മാറും മുൻപേ പ്രവീണും യാത്രയായത് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്..
പുനലൂരിൽ വെച്ച് പ്രവീൺ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
