പിണറായി വിജയൻ നയിക്കും, മാർച്ച് ആദ്യവാരം സ്ഥാനാർഥിപ്പട്ടികയെന്നും പിബി
February 27, 2026
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐമ്മിനെ പിണറായി വിജയൻ തന്നെ നയിക്കും. സിപിഐഎം പോളിറ്റ് ബ്യൂറോ യോഗ തീരുമാനം ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു.
കേരളത്തിൽ എൽഡിഎഫ് സർക്കാർ തുടരുമെന്നും എംഎ ബേബി പറഞ്ഞു. പിബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം എ ബേബി.
നേരത്തെ പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം അഭിപ്രായപ്പെട്ടു.