കൊട്ടിയം..കഴിഞ്ഞദിവസം ഉച്ചയോടെ തൃക്കരുവയിൽ നിന്ന് കൊട്ടിയത്തേക്കുള്ള ബസ്സിൽ യാത്ര ചെയ്ത സ്ത്രീയുടെ പണം അടങ്ങിയ പേഴ്സ് മോഷ്ടിച്ച പ്രതി മറ്റൊരു മോഷണ ശ്രമത്തിനിടയിൽ പിടിയിലായി. കോയമ്പത്തൂർ പാളയം മുക്കോണം കോവിൽ സ്വദേശിനിയായ കൗസല്യ ആണ് പിടിയിലായത് . കഴിഞ്ഞദിവസം ബസ്സിൽ തിക്കുംതിരക്കും കൂട്ടി തൃക്കരിവ സ്വദേശിനിയുടെ ബാഗ് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് കൊട്ടിയം കണ്ണനല്ലൂർ ബസ്റ്റോപ്പിൽ എത്തിയ പ്രതി മറ്റൊരു സ്ത്രീയുടെ പേഴ്സ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിൽ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് കൊട്ടിയം പോലീസിനെ വിവരമറിയിപ്പിച്ചു . പോലീസ് എത്തി ഇവരുടെ പക്കൽ ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ തൃക്കരിവ സ്വദേശിനിയുടെ അഡ്രസ്സ് കിട്ടുകയായിരുന്നു. തുടർന്ന് തൃക്കരുവ സ്വദേശിനിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്തു. ഒമ്പതോളം സമാന കേസുകളിൽ പ്രതിയാണ് കൗസല്യ . അന്തർ സംസ്ഥാന മോഷ്ടാക്കളിൽ ഇവരെ പല കേസുകളിലും പോലീസ് പിടികൂടുമ്പോൾ വ്യാജ മേൽവിലാസം നൽകിയാണ് ഇവർ പോലീസിനെ കബളിപ്പിക്കുന്നത്. തിക്കുംതിരക്കുമുള്ള ബസ്സുകളിലും ആരാധനയലത്തിലും എത്തി സ്വർണാഭരണങ്ങളും പണം അടങ്ങിയ പേഴ്സും മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. കൊട്ടിയം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി പ്രദീപിന്റെ നേതൃത്വത്തിൽ ഇവരെ കസ്റ്റഡിയിലെടുത്തു . തുടർന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
