ഉണ്ണിമുക്കിൽ പ്രോമിസ് ബേക്കറി നടത്തുന്ന റഫീക്കിന്റെ കടയിൽ മൂന്ന് ദിവസം മുമ്പാണ് മഹഗണികോളനിയിലെ ഇന്ദിര സാധനം വാങ്ങുന്നതിനായി കയറിയത്.തുടർന്ന് നാരങ്ങ വെളളം കുടിച്ചശേഷം ഇന്ദിര സ്കൂട്ടിയിൽ കയറി പോയി തുടർന്ന് കട വൃത്തിയാക്കുന്നതിനിടെ ഒരൂ സ്വർണ്ണമാല കടയുടമ റഫീഖിന് ലഭിക്കുന്നത് തുടർന്ന് സ്വർണ്ണമാല ചിതറ പോലീസ് സ്റ്റേഷൻ SHO അജുകുമാറിന് കൈമാറുകയും ചെയ്തു
കടയുടമ റഫീഖ് കടയിലെ സിസി ടീവി ദൃശ്യങ്ങൾ പരിശോധന നടത്തി മാലയുടെ ഉടമയെ തിരിച്ചറിഞ്ഞു
തുടർന്നാണ് ഇന്ന് രാവിലെ ചിതറ പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാനിത്യത്തിൽ റഫീഖ് ഇന്ദിരക്ക് മാല കൈമാറിയത് ചിതറ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്ന് ലഭിക്കുന്ന ആറാമത്തെ സ്വർണ്ണ ഉരുപടിയാണ് ഉടമക്ക് കൈമാറുന്നതെന്ന് സി ഐ അജുകുമാർ പറഞ്ഞു പ്രദേശവാസികളുടെ സത്യസന്ധതയിൽ അഭിമാനം ഉണ്ടന്നും മാതൃക പ്രവർത്തനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു
