മാവേലിക്കര കൊട്ടാരത്തിൽ റിട്ട. സിവിൽ സർജനും അമൃത ആശുപത്രിയിലെ പീഡിയാട്രിക് സർജനുമായിരുന്ന പരേതനായ ഡോ. എം. നരേന്ദ്ര വർമ്മയുടെ സഹധർമ്മിണിയാണ് സുലഭാ ഭായി.
മക്കൾ: വിജയ കൃഷ്ണ വർമ്മ (ഐ.ടി.), ഉമാ വർമ്മ (ഗ്ലോബൽ പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ).
മരുമകൻ: സഞ്ജയ് വർമ്മ (തൃപ്പൂണിത്തുറ രാജകുടുംബാംഗം).
പുതുക്കിയ തീയതി പിന്നീട്
കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് കുടുംബത്തിൽ 'പുല' ആചരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഉത്സവം മാറ്റാൻ തീരുമാനിച്ചത്. ഉത്സവം കൊടിയേറുന്നതിന് മുൻപാണ് മരണം സംഭവിച്ചത് എന്നതിനാൽ, കൊട്ടാരം മുഖ്യ തന്ത്രി ചെറമംഗലത്ത് മന ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിപ്പാട്, പനാവൂർ മന ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ ദിവാകരൻ നമ്പൂതിരിപ്പാട് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം.
മാറ്റിവെച്ച ഉത്സവത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പാലസ് ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി.
