നിലവിലെ ചാംപ്യമാരും ആതിഥേയരുമായ ടീം ഇന്ത്യ ടി20 ലോകകപ്പിലെ ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കൊരുങ്ങുകയാണ്. ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ജയിച്ചേ തീരുവെന്ന ചാലഞ്ചുമായാണ് വ്യാഴാഴ്ച ഇന്ത്യ അങ്കത്തട്ടിലെത്തുക. സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മല്‍സരത്തില്‍ സിംബാബ്‌വെയുമായി സൂര്യകുമാര്‍ യാദവും കൊമ്പുകോര്‍ക്കും.
വിജയത്തില്‍ കുറഞ്ഞതൊന്നും ഈ മല്‍സരത്തില്‍ ഇന്ത്യ ലക്ഷ്യമിടുന്നില്ല. വലിയ മാര്‍ജിനില്‍ തന്നെ അതു നേടിയെടുക്കുകയും വേണം. കാരണം -3.800 എന്ന വളരെ മോശം നെറ്റ് റണ്‍റേറ്റാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. അതു മെച്ചപ്പെടുത്താന്‍ വന്‍ മാര്‍ജിനിലൊരു ജയം തന്നെ ടീമിന് ആവശ്യവുമാണ്.
സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യന്‍ സാധ്യതാ 11👇
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
