ഷാർജയിലെ ഖൽബയിൽ പുതിയ ലുലു മാൾ ഉദ്ഘാടനത്തിനെത്തിയതായിരുന്നു എം.എ. യൂസഫലി. അവിടെ വെച്ച് കണ്ടുമുട്ടിയ ഒരു കുഞ്ഞു മിടുക്കിയോട് സ്നേഹാന്വേഷണങ്ങൾക്കിടെ അദ്ദേഹം ചോദിച്ചു, "മോളെ, നിനക്ക് കളിക്കാൻ എന്ത് കളിപ്പാട്ടമാണ് വേണ്ടത്?". എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ആ കൊച്ചു മിടുക്കിയുടെ മറുപടി വന്നത്. കളിപ്പാട്ടങ്ങളൊന്നും വേണ്ടെന്നും തനിക്ക് ഒരു 'ഐഫോൺ 17' വേണമെന്നുമായിരുന്നു ആ കുട്ടി ആവശ്യപ്പെട്ടത്.
കുട്ടിയുടെ നിഷ്കളങ്കമായ ആഗ്രഹം കേട്ട് ചുറ്റുമുള്ളവർ അമ്പരന്നെങ്കിലും, പുഞ്ചിരിയോടെ അത് സ്വീകരിച്ച യൂസഫലി ഉടൻ തന്നെ ആ ആഗ്രഹം സാധിച്ചു നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ആ കുരുന്നിന്റെ കൈകളിലേക്ക് ഐഫോൺ എത്തിച്ചേർന്നു. കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും എന്നും വലിയ വില നൽകുന്ന യൂസഫലിക്കയുടെ ഈ ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു ബിസിനസ്സ് പ്രമുഖൻ എന്നതിലുപരി അദ്ദേഹം ഒരു വലിയ മനുഷ്യസ്നേഹിയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഈ സംഭവം.
