പ്രതിയെ തേടി പോലീസ്.
അമ്മയോടൊപ്പം ജ്യോതിഷം നോക്കാൻ എത്തിയ 16 വയസ്സുകാരിയോട് മുരാരി അപമര്യാദയായി പെരുമാറുകയായിരുന്നു. അവിടെ നിന്നും ഇറങ്ങിയ പെൺകുട്ടി അമ്മയോടു കാര്യങ്ങൾ പറഞ്ഞു. തുടർന്ന അമ്മ ബന്ധുക്കളെയും നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പുത്തൂർ പോലീസ് മുരാരിയുടെ വീട്ടിലെത്തുകയും ഇതറിഞ്ഞ മുരാരി വീട്ടിൽ നിന്നും കടന്നു കളയുകയും ആയിരുന്നു.
നാട്ടുകാരും പോലീസും ചേർന്ന് തിരഞ്ഞെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല.
