*കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു*

ആലംകോട് : കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ പതാക ഉയർത്തി
 റിപ്പബ്ലിക് ദിന സന്ദേശം അറിയിച്ചു. തുടർന്ന് മധുര പലഹാര വിതരണവും നടത്തി.
 മണ്ഡലം പ്രസിഡണ്ട് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ചു.
 മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ സുരേന്ദ്ര കുറുപ്പ്, മുൻ മണ്ഡലം പ്രസിഡന്റ് ജാബിർ മൂൺസിറ്റി, അഡ്വ. എ നാസിമുദ്ദീൻ , താഹിർ വഞ്ചിയൂർ, പഞ്ചായത്ത് മെമ്പർ ജുനൈന നസീർ, സബീർ ഖാൻ, അസീസ് പള്ളിമുക്ക്, രാജീവ്, രാജേഷ്,
 സന്ധ്യാ ശ്യാം രാജ് തുടങ്ങിയവർ പങ്കെടുത്തു.