ഈ പോക്കാണേൽ ‘സ്വ‍ർണം തൊട്ടാൽ പൊള്ളും’ ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണവില

കേരളത്തിൽ വിവാഹ സീസണായതിനാൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം പൊതുവെ കൂടുന്ന സമയമാണിത്. എന്നാൽ പൊന്നുവില എങ്ങും ഉറച്ചു നിൽക്കാതെ ദിനം പ്രതി മാറി മറിയുന്നതു ഉപഭോക്താക്കളെ സംബന്ധിച്ച് ആശങ്ക ഉണർത്തുന്ന സാഹചര്യവുമാണ്. ദിനം പ്രതി കൂടുന്നതിൽ ഉപരി പലപ്പോഴും ഒരു ദിവസത്തിൽ തന്നെ പല സമയങ്ങളിലും വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നതും കാണാനാകും.

പവന് ഇന്നലത്തെ വിലയേക്കാൾ 3960 രൂപ വർദ്ധിച്ച് ഇന്ന് 117120 രൂപയാണ് സ്വർണ വില രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 113160 രൂപയായിരുന്നു. ഇന്ന് ​ഗ്രാമിന് 14640 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 495 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.