തിരുവനന്തപുരം: കമലേശ്വരത്ത് വീട്ടിനുള്ളിൽ അമ്മയെയും, മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കമലേശ്വരം ആര്യൻ കുഴിയിൽ ശാന്തി ഗാർഡനിൽ സജിത(54), മകൾ ഗ്രീമ (30) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുറിപ്പ് എഴുതി ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ച് കൊടുത്തതിന് ശേഷമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് കരുതുന്നു. സൈനഡ് ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പൊലീസിൻ്റെ സംശയം. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പൊലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഹാളിലെ സോഫാ സെറ്റിയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഗ്രീമയുടെ കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്ന് പൊലിസ് സംശയിക്കുന്നു. 6 വർഷം മുമ്പാണ് ഗ്രീമയുടെ വിവാഹം കഴിഞ്ഞത്. പൂന്തുറ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ൻ 6 വർഷമായി വിദേശത്തായിരുന്നു. ഗ്രീമ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു എന്നാണ് വിവരം. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയിരുന്നു. അവിടെവെച്ച് ഗ്രീമയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
ശ്രദ്ധിക്കുക: മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ സഹായത്തിനായി താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ദിശ ഹെൽപ്പ് ലൈൻ: 1056, സ്റ്റേറ്റ് മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈൻ: 0471-2552056.