ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷ കാട്ടുപോത്ത് ഇടിച്ചു മറിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർ അശ്വിൻ, യാത്രക്കാരനായ സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.
പെരിങ്ങമ്മല ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ്
