നാവായിക്കുളത്ത് ഭാര്യയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഭർത്താവിനെ കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തു. നാവായിക്കുളം വെള്ളൂർക്കോണം കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം കയ്പ്പോത്തുകോണം ലക്ഷ്മി നിവാസിൽ ബിനുവിനെയാണ് കല്ലമ്പലം എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പ്രതിയുടെ ആക്രമണത്തിൽ തലയ്ക്കും കാലിനും പരിക്കേറ്റതോടൊപ്പം തലയ്ക്ക് പൊള്ളലേറ്റ ഭാര്യ മുനീശ്വരി തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാവിലെ ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരുന്നുവെന്നും, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും അറിയിച്ചു.
