മരണമുഖത്ത് നിന്നും ആ ജീവൻ ലിജിഷ പിടിച്ചുവാങ്ങി!

ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴാൻ പോയ യാത്രക്കാരന് രക്ഷകയായി മാറിയത് ആർ.പി.എഫ് സി.പി.ഒ ലിജിഷയാണ്. നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു. വള്ളിക്കുന്ന് അത്താണിക്കൽ കാവുങ്ങര സ്വദേശിയായ ലിജിഷയുടെ ഈ സമയോചിതമായ ഇടപെടൽ ഒരു ജീവനാണ് തിരികെ നൽകിയത്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഈ ധീരത കാട്ടിയ ലിജിഷയ്ക്ക് ബിഗ് സല്യൂട്ട്!