പത്തനാപുരത്ത് പോലീസ് ജീപ്പിനെ 'താർ' കൊണ്ട് ഇടിച്ചുതെറിപ്പിച്ച മാസ്സ് ഡയലോഗുകാരൻ ഒടുവിൽ തമിഴ്നാട്ടിൽ നിന്ന് പൊക്കി!

പത്തനാപുരത്ത് പോലീസ് ജീപ്പിനെ 'താർ' കൊണ്ട് ഇടിച്ചുതെറിപ്പിച്ച മാസ്സ് ഡയലോഗുകാരൻ ഒടുവിൽ തമിഴ്നാട്ടിൽ നിന്ന് പൊക്കി!
​നിയമത്തെയും പോലീസിനെയും വെല്ലുവിളിക്കുന്നത് ഇക്കാലത്ത് അത്ര നല്ലതല്ലെന്ന് സജീവന് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും. തന്റെ താർ ജീപ്പ് ഉപയോഗിച്ച് പോലീസ് വാഹനത്തെ മനഃപൂർവ്വം ഇടിച്ചുതകർത്ത്, വലിയ 'ഷോ' കാണിച്ച് ഒളിവിൽ പോയ പത്തനാപുരത്തെ ഗുണ്ടാ നേതാവ് സജീവൻ ഒടുവിൽ പിടിയിലായി.
​പോലീസുകാരെ കൊലപ്പെടുത്താൻ വരെ സാധ്യതയുള്ള രീതിയിൽ അക്രമാസക്തനായാണ് സജീവൻ തന്റെ വാഹനം പോലീസ് ജീപ്പിലേക്ക് ഇടിച്ചു കയറ്റിയത്. വണ്ടി തകർത്ത് ഒരു 'മാസ്സ് എൻട്രി' സിനിമ സ്റ്റൈലിൽ കാണിച്ചു മുങ്ങിയപ്പോൾ സജീവൻ കരുതിക്കാണും തമിഴ്നാട്ടിൽ പോയി ഒളിച്ചാൽ ആരും അറിയില്ലെന്ന്. എന്നാൽ കേരള പോലീസ് വിട്ടില്ല, തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽ ചെന്ന് തന്നെ അവനെ പൊക്കി!
​പോലീസ് വണ്ടി ഇടിച്ച് തെറിപ്പിച്ച ആ താർ ജീപ്പും, അത് ഓടിച്ച 'വീരനും' ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലാണ്. നിയമം കയ്യിലെടുക്കുന്നവർക്കും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നവർക്കുമുള്ള ഒരു താക്കീതാണിത്. പിടികൂടിയ ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ