തിരുവനന്തപുരം: വർക്കല ബീച്ചിൽ രണ്ടിടങ്ങളിലായി ഡോൾഫിൻ കരയ്ക്കടിഞ്ഞു. തിരുവമ്പാടി ബീച്ചിലും ഓടയം ബീച്ചിലുമാണ് ഡോൾഫിൻ കരയിൽ അകപ്പെട്ടത്. മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡുകളും വിദേശ വിനോദസഞ്ചാരികളും ചേർന്ന് ഒരു ഡോൾഫിനെ ആദ്യം കടലിലേക്ക് തിരികെ തള്ളി വിട്ടു. രണ്ടാമത്തെ ഡോൾഫിൻ ചെറിയ പരിക്കുകളോടെയാണ് കരയ്ക്ക് അടിഞ്ഞത്. അതിനെയും കടലിലേക്ക് ഒഴുക്കി വിട്ടു. ഇന്നലെ വൈകുന്നേരം ആറു മണിയോടെ ആയിരുന്നു സംഭവം.
