നാവായികുളത്ത് കോൺഗ്രസ്സ് സമവായം.,ജിഹാദും സന്ധ്യയും ഉടൻതന്നെ സത്യപ്രതിജ്ഞ ചെയ്യും

 കല്ലമ്പലം..ജിഹാദും സന്ധ്യയും 
ഉടൻതന്നെ സത്യപ്രതിജ്ഞ ചെയ്യും 
നാവായികുളത്ത് കോൺഗ്രസ്സ് സമവായം. ഇടഞ്ഞ് നിന്നവർ ഒരുമിച്ചിരിക്കുന്നു എന്ന് തുറന്ന് പറച്ചിൽ.

പരസ്പരം പോരടിച്ചവർ 
ഒരു കൊടിക്കീഴിൽ വീണ്ടും.
ഒത്തൊരുമിച്ചിരിക്കുന്നു എന്ന് നേതൃത്വം.

പാർട്ടി നേതൃത്വത്തിന്റെ മുൻ തീരുമാനപ്രകാരം ജിഹാദ് പഞ്ചായത്ത് പ്രസിഡണ്ടായും സന്ധ്യ വൈസ് പ്രസിഡണ്ട് ആയും ഏതാനും ദിവസങ്ങൾക്കകം തന്നെ സത്യപ്രതിജ്ഞ ചെയ്യും എന്നാണ് കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിൽ നേതൃത്വം അറിയിച്ചിരിക്കുന്നത്.