കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. രാവിലെ വൻ വർദ്ധനവ് ഉണ്ടായതിനു പിന്നാലെയാണ് ഉച്ചയോടെ സ്വർണവില കുറഞ്ഞത്. ഗ്രാമിന് 235 രൂപ കുറഞ്ഞ് 14,405 ആയി. പവൻ വിലയിൽ 1880 രൂപ കുറഞ്ഞ് 1,15,240 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,835 രൂപയായി.
ഇന്ന് രാവിലെ സ്വർണവില ഗ്രാമിന് 495 രൂപ വർധിച്ച് 14,640 രൂപയായിരുന്നു. പവന്റെ വില വെള്ളിയാഴ്ച രാവിലെ 1,17,120 രൂപയിലെത്തി പുതിയ റെക്കോഡ് കുറിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഉച്ചയോടെ വില കുറയുകയായിരുന്നു