ജനുവരി നാലിനാണ് പാപ്പാല ജംഗ്ഷനിൽ മഹീന്ദ്ര ഥാർ വാഹനം കുന്നുമ്മൽ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച് അപകടം ഉണ്ടായത്. അംബിക അപകടത്തിന് മൂന്നു ദിവസത്തിനു ശേഷവും രജിത്ത് കഴിഞ്ഞദിവസവും മരിച്ചു. ബൈക്കിലെത്തിയ രണ്ടു
പേർ വാഹനം കത്തിച്ചു എന്ന് മാത്രമാണ് FIR ൽ പറയുന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്കെതിരെ കേസെടുക്കാതെ പൊലീസ് ഒത്തു കളിക്കുന്നത് ആരോപിച്ച് രജിത്തിന്റെ മൃതദേഹവുമായി കിളിമാനൂർ പൊലീസ് സ്റ്റേഷനു മുന്നിൽ വലിയ പ്രതിഷേധം ബന്ധുക്കൾ സംഘടിപ്പിച്ചിരുന്നു. ഇവർ സർക്കാർ ഉദ്യോഗസ്ഥരെന്നാണ് ബന്ധുക്കളുടെ ആരോപണം.പ്രതിഷേധത്തെ തുടർന്നാണ് വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസന്വേഷണം ആരംഭിച്ചത്.
രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനം സൂക്ഷിച്ചത് എം സി റോഡിനു അരികെ അലക്ഷ്യമായിട്ടായിരുന്നു.ട്വന്റി ഫോർ വാർത്തയ്ക്കു പിന്നാലെയാണ് വാഹനം പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് മാറ്റിയത് പോലും.തൊണ്ടി മുതൽ കത്തിയതിൽ ദുരൂഹത ഉണ്ടെന്നും തെളിവ് നശിപ്പിക്കാൻ ശ്രമം എന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.
