പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് (49)അന്തരിച്ചു



കൊച്ചി: പ്രശസ്ത നാടക - ചലച്ചിത്ര അഭിനയ പരിശീലകനും നാടക കലാകാരനും ഗാന രചയിതാവുമായ വിജേഷ് കെ.വി(49) അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

നാടക - ചലച്ചിത്ര അഭിനേത്രി കബനിയാണ് ഭാര്യ . 
മകൾ - സൈറ .
അച്ഛൻ - വിജയൻ 
അമ്മ - സത്യഭാമ 
കോഴിക്കോട് പുതിയറ സ്വദേശിയാണ് .

കബനിയുമായി ചേർന്ന് രൂപം നല്‍കിയ 'തിയ്യറ്റര്‍ ബീറ്റ്സി’ലൂടെ വിദ്യാര്‍ഥികൾക്ക് നാടക പരിശീലനം നൽകിയിരുന്ന വിജേഷിന് കേരളത്തിലങ്ങോളമിങ്ങോളം ശിഷ്യസമ്പത്തുണ്ട് .

അവിര റബേക്കയുടെ തകരച്ചെണ്ട എന്ന ചിത്രത്തില്‍ പാട്ടെഴുതിയാണ് വിജേഷ് സിനിമ രംഗത്തേക്ക് കടക്കുന്നത് . നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ, 'പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്' തുടങ്ങി മലയാളികൾ ഏറ്റു ചൊല്ലിയ ധാരാളം ഗാനങ്ങൾ രചിച്ചിട്ടുണ്ട് .

കോഴിക്കോട് ടൗൺ ഹാളിൽ രാവിലെ 10 മണി മുതൽ പൊതുദർശനം ഉണ്ടാകും .

താൻ ജീവശ്വാസം പോലെ പ്രണയിച്ച അരങ്ങിൽ, ഒരു പുതിയ നാടകത്തിന്റെ പരിശീലനത്തിനിടെ അദ്ദേഹം യാത്രയായി എന്നത് വിശ്വസിക്കാനാവാത്ത ഒരു നോവായി മാറുകയാണ്. നാടകത്തെ വെറും ഒരു കലാരൂപമായല്ല, മറിച്ച് തന്റെ ജീവിതമായിത്തന്നെ കണ്ടിരുന്ന ഒരു പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. തിരശ്ശീല വീഴുന്നതിന് മുൻപ് അവസാന ശ്വാസം വരെയും തന്റെ കർമ്മഭൂമിയിൽ വ്യാപൃതനായിരുന്നു എന്നത് ആ വലിയ കലാകാരൻ കലയോട് പുലർത്തിയിരുന്ന അചഞ്ചലമായ സമർപ്പണത്തിന്റെ അടയാളമാണ്..... വിജേഷ് കെ വി എന്ന നാടക കലാകാരനെ ഒരു പക്ഷെ എല്ലാവർക്കും അറിയണമെന്നില്ല എന്നാൽ, നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ എന്ന ഗാനം ഇന്ന് അറിയാത്തവർ കുറവായിരിക്കും, അത് പിറന്നത് ഈ തൂലികയിൽ നിന്നാണ്... ഒപ്പം നാടകത്തെ അതി ഗംഭീരമായി അവതരിപ്പിക്കുന്ന ഈ പെരുത്ത ഭൂമിയിലെ ഉള്ളിന്റുള്ളിലെ എന്ന് തുടങ്ങുന്ന, ഈ ഭൂമിന്റെ പേരാണ് നാടകം എന്ന് പറയുന്ന ആ പാട്ടും ഇദ്ദേഹത്തിലൂടെ ജനിച്ചതാണ്...... 
 . എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 
ആദരാഞ്ജലികൾ.🌹
Media16 news