ഉദ്ഘാടനത്തിനൊരുങ്ങി ടിസിഎസ് ഡിജിറ്റൽ ഹബ്ബ്; 20000-ലേറെപ്പേർക്ക് ജോലി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി മേഖലയിൽ മറ്റൊരു നാഴികക്കല്ലാകുമെന്നു പ്രതീക്ഷിക്കുന്ന ടിസിഎസ് ഡിജിറ്റൽ ഹബ്ബ് പ്രവർത്തനത്തിനൊരുങ്ങുന്നു. പദ്ധതിയുടെ ആദ്യഘട്ടമാണ് ഉദ്ഘാടനത്തിനു തയ്യാറായത്. ടെക്നോപാർക്ക് നാലാംഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയിലാണ് ഡിജിറ്റൽ ഹബ്ബ്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐടി വികസനത്തോടൊപ്പം പ്രധാനമായും അടുത്ത തലമുറ ടെക്‌നോളജികളിലാണ് ഡിജിറ്റൽ ഹബ്ബ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ടെക്നോപാർക്കിന്റെ നാലാംഘട്ടമായ ടെക്‌നോസിറ്റിയിൽ അതിവേഗം വികസനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 390 ഏക്കറാണ് നാലാംഘട്ട വികസനത്തിനായി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 94 ഏക്കറിലാണ് ടിസിഎസിന്റെ ഡിജിറ്റൽ ഹബ്ബ് വരുന്നത്. ടാറ്റാ പ്രോജക്ട് ലിമിറ്റഡാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു ദശലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള രണ്ട് ബ്ലോക്കുകളാണ് നിർമാണം പൂർത്തീകരിച്ചത്....