സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാത്രമല്ല. ഇന്നലെ ഉണ്ടായിരുന്ന 1,17,520 രൂപയിൽ തന്നെയാണ് സ്വർണവില ഇന്നും തുടരുന്നത്. അത് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ്.
അതേസമയം ഇന്നലെ ആദ്യം പവന് 1,080 രൂപയാണ് വർധനിച്ചിരുന്നത്. ഇതോടെ തുക 1,16,320 രൂപയായി. പിന്നീട് ഉച്ചകഴിഞ്ഞ് വീണ്ടും വില വർധിച്ചു. 1,200 രൂപ വർധിച്ചാണ് 1,17,520 രൂപയിലേക്ക് വില എത്തിയത്. ഇന്നും ഈ തുകയിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്.
സ്വർണവിലയിൽ ഉണ്ടാകുന്ന കുതിപ്പ് ഉപഭോക്താക്കളെ വലക്കുന്നുണ്ട്. ഇന്ന് ഒരു പവൻ മാല വാങ്ങണമെങ്കിൽ പണിക്കൂലിയടക്കം 1.25 ലക്ഷത്തിലേറെ രൂപ കൈയിൽ നിന്ന് പോകും. ഒരേ ദിവസം തന്നെ തന്നെ പല തവണയാണ് വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന തുകയിലാണ് സ്വർണവില നിൽക്കുന്നത്. ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
