സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. ഇന്നലത്തെ വില തന്നെയാണ് ഇന്നും. 98,200 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. 12,275 രൂപയാണ് ഒരു ഗ്രാമിൻ്റെ വില. കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ 9ന് ആണ് ഈ മാസത്തില്‍ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്. 94,920 രൂപയായിരുന്നു അന്നത്തെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. 98,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില.
അതേസമയം, ഈ വര്‍ഷം സ്വര്‍ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,300 ഡോളറാണ്. ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥയില്‍ പ്രതിസന്ധികള്‍ തുടരുകയാണ്.