ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇരു​മ്പു​ഗേ​റ്റ് ദേ​ഹ​ത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു

ചേ​ര്‍ത്ത​ല: കളിക്കുന്നതിനിടെ ദേ​ഹ​ത്ത് ഇ​രു​മ്പു​ഗേ​റ്റ് മ​റി​ഞ്ഞു​വീ​ണ് അഞ്ചുവയസുകാരൻ മരിച്ചു. അ​ർ​ത്തു​ങ്ക​ൽ പൊ​ന്നാ​ട്ട് സു​ഭാ​ഷി​ന്‍റെ മ​ക​ന്‍ ആര്യന്‍ (5) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സംഭവം. കൂട്ടുകാ​രോ​ടൊ​പ്പം അ​യ​ല്‍വീ​ട്ടി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അപകടം നടന്നത്. ട്രാക്കി​ലൂ​ടെ ത​ള്ളി മാ​റ്റാ​വു​ന്ന ഇ​രു​മ്പു​ഗേ​റ്റി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യില്‍ തെ​ന്നി മാ​റി​യ ഗേ​റ്റ് ആ​ര്യ​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു വീഴുകയായിരുന്നു