സ്വർണവില ചരിത്രത്തിലെത്തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഡിസംബർ 15ന് വൈകുന്നേരം 22 കാരറ്റിന്റെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 99,280 രൂപ എന്ന റെക്കോർഡ് നിലയിലെത്തിയിരുന്നു.
ഇതോടെ സ്വർണവില ഒരു ലക്ഷം കടക്കുമെന്ന ചർച്ചകളും സജീവമായി. ഇന്നലെ വിലയിൽ ചെറുതായൊന്ന് കുറഞ്ഞ് 98160 ലേക്കെത്തിയെങ്കിലും ഇന്ന് ഒരു പവൻ സ്വർണത്തിൽ വില വർധിച്ച് 98,640 ലേക്കെത്തി. ഒരു ഗ്രാം സ്വർണത്തിന് 12,330 രൂപയിലേക്കെത്തി.