ഹോട്ടലിലെ തൊഴിലാളികളായ രാജി, സിമി, ചായ കുടിക്കാൻ എത്തിയ നവാസ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു.ഗ്യാസ് ലീക്ക് ആയതാണ് അപകടം സംഭവിക്കാനുള്ള കാരണമെന്നാണ് നിഗമനം. രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം സംഭവിക്കുന്നത്.