ഇൻഫ്ലുവൻസർ എബിൻ എസ് ലോറയുടെ പിതാവ് വാഹനാപകടത്തിൽ അന്തരിച്ചു:

 വർക്കല. പോളിംഗ് കഴിഞ്ഞ് മടങ്ങുന്നവഴി അമിത വേഗതയിൽ എത്തിയ ബൈക്കിടിച്ച് വർക്കല വടശ്ശേരിക്കോണം സ്വദേശിയും, പ്രശസ്ത ഇൻഫ്ലുവൻസർ എബിൻ എസ് ലോറയുടെ പിതാവുമായ ശ്രീകുമാർ (59, തമ്പി) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ എസ്എൻവിഎച്ച്എസ്എസ് സ്കൂളിൽ ബൂത്ത് ഏജന്റായി പ്രവർത്തിച്ചതിന് ശേഷം രാത്രി 8 മണിയോടുകൂടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ തച്ചോട് ജംഗ്ഷൻ സമീപത്ത് അമിത വേഗതയിൽ വന്ന മോട്ടോർ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്രീകുമാറിനെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെട്ടു. ബി എം എസ് വർക്കല മേഖലാ സെക്രട്ടറിയും ബിജെപി പ്രവർത്തകനും കൂടിയായിരുന്നു.