വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്ത് ആദ്യം എത്തണം. സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ പോളിംഗ് ഓഫീസര്‍ക്ക് നല്‍കണം.
രേഖകളിലെ വിവരങ്ങള്‍ നോക്കിയശേഷം സമ്മതിദായകന്റെ ക്രമനമ്പരും മറ്റ് വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസര്‍ ഉറക്കെ വിളിച്ചുപറയും. രേഖ സംബന്ധിച്ച തര്‍ക്കമില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസര്‍ അടയാളമിടും. ഇതിനുശേഷം സമ്മതിദായകന്‍ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്ത് എത്തണം. വോട്ട് രജിസ്റ്ററില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ ഒപ്പോ, വിരലടയാളമോ വാങ്ങും. തുടര്‍ന്ന് സമ്മതിദായകന്റെ ഇടത് ചൂണ്ട് വിരല്‍ പരിശോധിച്ച് അതില്‍ നഖം മുതല്‍ മുകളിലോട്ട് വിരലിന്റെ ആദ്യ മടക്കുവരെ മായ്ക്കാനാവാത്ത മഷികൊണ്ട് അടയാളപ്പെടുത്തും.
മഷി അടയാളം പുരട്ടിയശേഷം സമ്മതിദായകന്‍ അത് തുടച്ചുകളയുവാന്‍ പാടില്ല. ഇടത് ചൂണ്ടുവിരല്‍ ഇല്ലാത്തപക്ഷം സമ്മതിദായകന്റെ ഇടത് കൈയ്യിലെ നടുവിരലില്‍ പോളിംഗ് ഓഫീസര്‍ മഷി അടയാളം പതിക്കും. ഇടത് കൈയ്യില്ലാത്തവരാണെങ്കില്‍ വലതുകൈയ്യിലെ ചൂണ്ട് വിരലില്‍ മഷി പതിക്കും. തുടര്‍ന്ന് സമ്മതിദായകന് പോളിംഗ് ഓഫീസര്‍ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നല്‍കും.
വോട്ടിംഗ് കമ്പാര്‍ട്ട്മെന്റില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയശേഷം മൂന്നാം പോളിംഗ് ഓഫീസര്‍ വോട്ടിംഗ് സ്ലിപ്പും മഷി അടയാളവും പരിശോധിച്ച് വോട്ട് ചെയ്യാനായി സമ്മതിദായകനെ അനുവദിക്കും. വോട്ട് ചെയ്യാന്‍ പാകത്തില്‍ വോട്ടിംഗ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റിന്റെ സ്വിച്ച് പോളിംഗ് ഓഫീസര്‍ അമര്‍ത്തുമ്പോള്‍ ബാലറ്റ് യൂണിറ്റുകള്‍ വോട്ട് ചെയ്യാന്‍ സജ്ജമാവും. ത്രിതല പഞ്ചായത്തുകളില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് യൂണിറ്റുകളുണ്ടാവും. വെള്ള, പിങ്ക്, ആകാശ നീല എന്നിങ്ങനെയാവും നിറങ്ങള്‍.
ഇടത്തു നിന്ന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. ഒരു ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്തി കഴിയുമ്പോള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ നേരെയുള്ളിടത്ത് ലൈറ്റ് തെളിയും. മൂന്ന് വോട്ടും മൂന്ന് ബാലറ്റ് യൂണിറ്റിലായി രേഖപ്പെടുത്തി കഴിയുമ്പോള്‍ ബീപ്പ് ശബ്ദം കേള്‍ക്കും. അപ്പോള്‍ വോട്ട് രേഖപ്പെടുത്തിയതായി കണക്കാക്കാം.
നഗരസഭകളില്‍ ഒരു ബാലറ്റ് യൂണിറ്റ് മാത്രമാണുള്ളത്. ഇവിടെ വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി. വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക് സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും.
✍️ പൊതു അറിവിനായി ✍️
🟦 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് — വോട്ടിംഗ് ക്രമം
⏰ വോട്ടെടുപ്പ് സമയം
രാവിലെ 7 മുതൽ വൈകിട്ട് 6 വരെ.
6 മണിക്ക് ക്യൂവിലുള്ളവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അനുവദിക്കും.
🚶♂️ പോളിംഗ് ബൂത്തിൽ പ്രവേശിക്കുമ്പോൾ വോട്ടർ ചെയ്യേണ്ടത്
1️⃣ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്ത്
തിരിച്ചറിയൽ രേഖ സമർപ്പിക്കുക
രേഖ പരിശോധിച്ച് വോട്ടർ പട്ടികയിൽ പേരിനോട് ചേർന്ന് അടയാളമിടും
2️⃣ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്ത്
വോട്ട് രജിസ്റ്ററിൽ ക്രമനമ്പർ രേഖപ്പെടുത്തും
സമ്മതിദായകന്റെ ഒപ്പോ വിരലടയാളമോ വാങ്ങും
ഇടത് ചൂണ്ടുവിരലിൽ മായാത്ത മഷി പുരട്ടും
ഇടത് ചൂണ്ടുവിരൽ ഇല്ലെങ്കിൽ ഇടത് നടുവിരൽ
ഇടത് കൈ ഇല്ലെങ്കിൽ വലത് ചൂണ്ടുവിരൽ
ശേഷം വോട്ട് ചെയ്യാനുള്ള സ്ലിപ്പ് നൽകും.
3️⃣ മൂന്നാം പോളിംഗ് ഓഫീസർ
സ്ലിപ്പും മഷി അടയാളവും പരിശോധിക്കും
വോട്ട് ചെയ്യാൻ അനുമതി നൽകും
* മഷി അടയാളം പുരട്ടിയശേഷം സമ്മതിദായകന്‍ അത് തുടച്ചുകളയുവാന്‍ പാടില്ല.
*ഇടത് ചൂണ്ടുവിരല്‍ ഇല്ലാത്തപക്ഷം സമ്മതിദായകന്റെ ഇടത് കൈയ്യിലെ നടുവിരലില്‍ പോളിംഗ് ഓഫീസര്‍ മഷി അടയാളം പതിക്കും.
ഇടത് കൈയ്യില്ലാത്തവരാണെങ്കില്‍ വലതുകൈയ്യിലെ ചൂണ്ട് വിരലില്‍ മഷി പതിക്കും. തുടര്‍ന്ന് സമ്മതിദായകന് പോളിംഗ് ഓഫീസര്‍ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നല്‍കും.
🗳️ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഓരോ പോളിംഗ് ബൂത്തിലും മൂന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) സജ്ജീകരിച്ചിരിക്കും. ഒരു സമ്മതിദായകൻ വോട്ട് ചെയ്യേണ്ടത് താഴെക്കൊടുത്തിരിക്കുന്ന മൂന്ന് തലങ്ങളിലായി മൂന്നു വോട്ടുകളാണ്:
1.ഗ്രാമ പഞ്ചായത്ത് – വെള്ള നിറം (White)
2.ബ്ലോക്ക് പഞ്ചായത്ത് – പിങ്ക് നിറം (Pink)
3.ജില്ല പഞ്ചായത്ത് – ഇളം നീല നിറം (Sky Blue)
ബാലറ്റ് യൂണിറ്റുകളിൽ ക്രമനമ്പർ, സ്ഥാനാർത്ഥിയുടെ പേര്, ചിഹ്നം എന്നിവ രേഖപ്പെടുത്തിയിരിക്കും. ചിഹ്നത്തിനോടു ചേർന്നുള്ള ബട്ടൺ അമർത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.
ഒരു വോട്ടറിന്റെ മൂന്നു വോട്ടുകളും രേഖപ്പെടുമ്പോൾ ഒരു ‘ബീപ്പ്’ ശബ്ദം ഉണ്ടാകും.
6 മണിക്ക് ക്യൂവിലുള്ളവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അനുവദിക്കും.
വോട്ട് രേഖപ്പെടുത്തൂ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകൂ...