ആക്ഷേപഹാസ്യ ചിത്രങ്ങളുടെ പിന്നണി പ്രവർത്തകൻ ശ്രീനിവാസൻ ഇനി ഓർമ്മ.
സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നർമത്തിന്റെ സഹായത്തോടേ ശ്രീനി വെള്ളിത്തിരയിലെത്തിച്ചു.
മലയാള സിനിമയിൽ അതുവരെ ഉണ്ടായിരുന്ന സിറ്റുവേഷൻ കോമഡികളെ അദ്ദേഹം തച്ചുടച്ചു. സമൂഹത്തിൻ്റെ നേർക്കാഴ്ചകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച് ശ്രീനി കൈയ്യടി നേടി.
സംശയ രോഗിയായ ഭർത്താവും, ഏവരേയും ചിരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനും, സി ഐ ഡി ഉദ്യോഗസ്ഥനും, വിപ്ലവകാരിയും എല്ലാം അദ്ദേഹത്തിൻ്റെ കൈകളിൽ ഭദ്രമായിരുന്നു. രാഷ്ട്രീയ - സാമൂഹ്യ- സിനിമാ രംഗത്തെ പുഴുകുത്തുകളെ അദ്ദേഹം തൻ്റെ തിരകഥകളിലൂടെ കടന്നാക്രമിച്ചു. തങ്ങൾക്ക് പറയാൻ കഴിയാത്തത് പറഞ്ഞ തിരകഥാകൃത്ത് എന്ന നിലയിൽ പ്രേക്ഷകഹൃദയത്തിൽ അദ്ദേഹം സ്ഥാനം നേടി. പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിവർക്കൊപ്പം ഹിറ്റുകൾ സമ്മാനിച്ച ശ്രീനി മോഹൻലാലിനൊപ്പം വെള്ളിത്തിരയിൽ ചിരിയുടെ മാലപ്പടക്കം തീർത്തു
1977 ല്‍ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കമാണ് ആദ്യ ചിത്രം .
1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തെത്തി.
പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്.
ശ്രീനിവാസൻ സംവിധാനം ചെയ്ത രണ്ടു സിനിമകളാണ് വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസൻ ജനിച്ചത്. പിതാവ് ഉണ്ണി സ്കൂൾ അദ്ധ്യാപകനും,അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു.
മാതാവ് ലക്ഷ്മി ഒരു വീട്ടമ്മയായിരുന്നു. അദ്ദേഹത്തിന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്
ഭാര്യ: വിമല
മക്കൾ: ചലചിത്ര നടന്മാരായ ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ
സ്കൂൾ ജീവിതം കതിരൂർ ഗവ. സ്കൂളിൽ നയിച്ച് ശ്രീനിവാസൻ കലാലയജീവിതം മട്ടന്നൂരിലെ പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിൽ പൂർത്തിയാക്കുകയും സാമ്പത്തിക ശാസ്ത്രത്തിൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു.
പിന്നീട് 1977 ൽ അദ്ദേഹം മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു.പ്രശസ്ത സിനിമാനടൻ രജനികാന്ത് സഹപാഠിയായിരുന്നു.
സിനിമാരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976-77 ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്
ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് പ്രധാനമായും അവിടുത്തെ അക്കാലത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള[6] എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്. അതുപോലെതന്നെ പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. അഭിനയത്തിൽ അദ്ദേഹത്തിന്റെ പ്രധാന വേഷങ്ങൾ താഴെ പറയുന്ന ചിത്രങ്ങളിലാണ്.
ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്,
നാടോടിക്കാറ്റ്,
വടക്കുനോക്കിയന്ത്രം,
ചിന്താവിഷ്ടയായ ശ്യാമള ,
കിളിച്ചുണ്ടൻമാമ്പഴം,
ഉദയനാണ് താരം,
കഥ പറയുമ്പോൾ,
അറബിക്കഥ,
ആത്മകഥ
ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച കഥ- സന്ദേശം (1991),
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച തിരക്കഥ - മഴയെത്തും മുമ്പേ (1995),
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച ജനപ്രിയ സിനിമ - ചിന്താവിഷ്ടയായ ശ്യാമള (1998),
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച ചിത്രം - വടക്കുനോക്കിയന്ത്രം (1989),
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - ജൂറിയുടെ പ്രത്യേക അവാർഡ് - തകരച്ചെണ്ട (2006) എന്നിവയെല്ലാം അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളാണ്.സ്വയം കളിയാക്കലിന്റെ
തമ്പുരാൻ.
Self Troll എന്ന കലയെ
മലയാളിക്ക് പരിചയപ്പെടുത്തിയ
കലാകാരൻ.
ശരീരം മാത്രമേ ഇല്ലാതാകുന്നുള്ളൂ.
പറഞ്ഞു വച്ചത് ഇനിയും ഏറെക്കാലം ഇവിടെയുണ്ടാകും.
തേടി വന്ന മരണത്തെയും
ഇയാൾ കളിയാക്കിയിരിക്കാം.
അതിനു ശേഷമാകാം ഒപ്പം പോയത്.
വിട 🌹