കുറഞ്ഞോ… കൂടിയോ? ഇന്നത്തെ സ്വര്‍ണവില അറിയാം

സ്വര്‍ണവിലയില്‍ ഇന്ന് കുറഞ്ഞു. ഇന്നലത്തെക്കാള്‍ 80 രൂപയാണ് ഇന്ന് സ്വര്‍ണത്തിന് കുറവ് രേഖപ്പെടുത്തിയത്. ഇതോടുകൂടി ഒരു പവൻ സ്വര്‍ണത്തിന് 95,480 രൂപയാണ് വില. ഇന്നലെ ഒരു പവന് 95,560 രൂപയായിരുന്നു. ഒരു ഗ്രാമിന് ഇന്നത്തെ വില 11,935 രൂപയാണ്. 10 രൂപയുടെ കുറവാണ് ഒരു ഗ്രാമിനുണ്ടായത്. ഇന്നലെ ഒരു ഗ്രാമിന് 11,945 രൂപയായിരുന്നു.

ഇതോടു കൂടി ആഭരണപ്രേമികള്‍ക്കെല്ലാം നേരിയ ആശ്വാസമാണുണ്ടായത്. ക‍ഴിഞ്ഞ 9ന് ആണ് സ്വര്‍ണ വിലയില്‍ ഈ മാസത്തെ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്. 94,920 രൂപയായിരുന്നു ഒരു പവൻ്റെ വില. ക‍ഴിഞ്ഞ 5ന് ആണ് ഈ മാസത്തെ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്. 95,840 രൂപയാണ് അന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.
അതേസമയം, സ്വര്‍ണത്തിന് ഈ വര്‍ഷം അവസാനിക്കുന്നതിന് മുൻപ് ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. രാജ്യാന്തര വില താഴ്ന്നിരിക്കുകയാണ്. ട്രോയ് ഔണ്‍സിന് 4206 ഡോളറിലാണ് ഇപ്പോള്‍.