ഭായിമാർ കൂട്ടത്തോടെ കൂടൊഴിയുന്നു

ഭായിമാർ കൂട്ടത്തോടെ കൂടൊഴിയുന്നു. അധ്വാനശേഷി വേണ്ട ജോലികൾ തങ്ങളുടേതല്ലെന്ന നയം സ്വീകരിച്ചിരിക്കുന്ന നമ്മൾ ഇനി കുറച്ച് നാൾ കഷ്ടപ്പെടുമെന്ന് തീർച്ച.കേരളത്തിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുമോ? 

മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനായാണ് അസം, ബംഗാൾ സ്വദേശികൾ അവധിയെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുന്നത്. ശരാശരി 45 ദിവസമെങ്കിലും കഴിയാതെ ഇവരൊന്നും മടങ്ങി വരില്ല.ചിക്കൻ സ്റ്റാളുകളിലുംനിർമ്മാണ മേഖലയിലും റെസ്റ്റോറൻ്റുകളിലും ബഹുഭൂരിപക്ഷവും അന്യ സംസ്ഥാന തൊഴിലാളികളാണ് ജോലിചെയ്യുന്നത്.ചുരുക്കിപ്പറഞ്ഞാൽ ശാരീരിക അധ്വാനം വേണ്ടിവരുന്ന എല്ലാ മേഖലകളിലും തൊഴിൽ ചെയ്യുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്.

കേരളത്തിൽ നിന്നും കോടിക്കണക്കിന് രൂപയാണ് അന്യസംസ്ഥാന തൊഴിലാളികൾ സമ്പാദിക്കുന്നത്. കേരളത്തിൻറെ നിർമ്മാണ മേഖലയാകെ സ്തംഭനത്തിലേക്ക് നീങ്ങാൻ ഇത് വഴിതെളിക്കും.അവർ നിത്യ ജീവിത ചെലവിനായി കേരളത്തിൽ ചെലവഴിക്കുന്ന തുക പല വ്യാപാരസ്ഥാപനങ്ങളുടെയും നിലനിൽപ്പിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ്.എല്ലാ മേഖലയിലും ഇവരുടെ സഹായമില്ലാതെ കേരളത്തിലെ വ്യാപാര മേഖലയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ല. ഇത് കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കാൻ സാധ്യതയേറെയാണ്.പെരുമ്പാവൂർ പോലുള്ള സ്ഥലങ്ങളിലെ വ്യവസായ മേഖലയുടെ നട്ടെല്ല് തന്നെ ഇവരാണ്.എന്തായാലും കേരളം കുറച്ച് നാളേക്ക് ശ്വാസംമുട്ടും എന്നുള്ളതും കേരളത്തിൻറെ സമ്പദ് വ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കും എന്നുള്ളതും തീർച്ചയാണ്.